17 പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു
1247042
Friday, December 9, 2022 12:11 AM IST
മലപ്പുറം: ജില്ലയിൽ ഇന്നലെ 17പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 481 ആയി. രോഗബാധയുടെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണം. സ്കൂളിൽ പോകുന്ന കുട്ടികൾ മൂക്കും വായും മൂടുന്ന വിധത്തിൽ കൃത്യമായി മാസ്ക്ക് ധരിക്കണം. പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവർ ഒരിക്കലും സ്കൂളിൽ പോകരുതെന്നും കുട്ടികൾ എല്ലാവരും പ്രതിരോധ കത്തിവെപ്പ് സ്വീകരിക്കുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഡിഎംഒ അറിയിച്ചു.