പീഡനം: യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു
Saturday, October 8, 2022 12:02 AM IST
മ​ഞ്ചേ​രി: പ്ര​ണ​യം ന​ടി​ച്ച് പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ങ്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. മ​ങ്ക​ട പു​ളി​ക്ക​പ്പ​റ​ന്പ് കു​ന്നു​മ്മ​ൽ ജി​ഷ്ണു (22)നെ​യാ​ണ് ജ​ഡ്ജി എ​സ്.​ന​സീ​റ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. സോ​ഷ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ സെ​പ്റ്റം​ബ​ർ 28ന് ​മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ച്ച് വീ​ട്ടി​ൽ നി​ന്നി​റ​ക്കി പ്ര​തി​യു​ടെ സ്കൂ​ട്ട​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സം മ​ങ്ക​ട കൂ​ട്ടി​ൽ എ​ന്ന സ്ഥ​ല​ത്തെ റ​ബ്ബ​ർ തോ​ട്ട​ത്തി​ലും ക്വാ​റി​യി​ലും താ​മ​സി​പ്പി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.
കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന മാ​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ങ്ക​ട എ​സ്ഐ ​സി.കെ.നൗ​ഷാ​ദാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (ര​ണ്ട്) ആ​ണ് പ്ര​തി​യെ റി​മാ​ൻ​ഡ്് ചെ​യ്ത​ത്.

ഉ​ദ്ഘാ​ട​നം ചെ​യ്തു

കാ​ളി​കാ​വ്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് അ​ഞ്ച​ച്ച​വി​ടി ഗ​വ​ണ്‍​മെ​ന്‍​റ് ഹൈ​സ്കൂ​ളി​ൽ നി​ർ​മി​ച്ച പാ​ച​ക​പ്പു​ര പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. ഉ​ദ്ഘാ​ട​നം കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ടി.​ശ്രീ​ജ നി​ർ​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ.​പി.​ന​സീ​മ ബീ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ളി​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ഗോ​പി താ​ളി​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍​റ് കെ.​ടി.​റ​ഷീ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍​റ് പി.​സ​മീ​ർ, ഡെ​പ്യൂ​ട്ടി ഹെ​ഡ് മാ​സ്റ്റ​ർ ടി.​മു​ജീ​ബ്, അ​ധ്യാ​പ​ക​രാ​യ ഒ.​കെ.​ശി​വ​പ്ര​സാ​ദ്, ഒ.​മു​ഹ​മ്മ​ദ് നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.