ക​ല്ലി​ങ്ങ​ല്‍​പ്പ​റ​മ്പ് സ്കൂ​ളി​ല്‍ വോ​ട്ടെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗ​സ്ഥ​ര്‍
Saturday, April 27, 2024 5:04 AM IST
തി​രൂ​ര്‍: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ക​ല്‍​പ്പ​ക​ഞ്ചേ​രി ക​ല്ലി​ങ്ങ​ല്‍​പ്പ​റ​മ്പ് എം​എ​സ്എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള 24ാം ന​മ്പ​ര്‍ ബൂ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ള്‍ നി​യ​ന്ത്രി​ച്ച​ത് നാ​ല് അം​ഗ​പ​രി​മി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു.

പൊ​ന്നാ​നി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ അം​ഗ​പ​രി​മി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​യ​ന്ത്രി​ക്കു​ന്ന ഏ​ക പോ​ളിം​ഗ്് ബൂ​ത്തും ഇ​തു​ത​ന്നെ. കൊ​പ്പം ചു​ണ്ട​പ്പ​റ്റ സ്വ​ദേ​ശി​യും പെ​രി​ന്ത​ല്‍​മ​ണ്ണ സ​ഹ​ക​ര​ണ വ​കു​പ്പ് ഇ​ന്‍​സ്പെ​ക്ട​റു​മാ​യ ബൈ​ജു​മോ​നാ​യി​രു​ന്നു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍.

പ​ട​പ്പ​റ​മ്പ് സ്വ​ദേ​ശി​യും പെ​രി​ന്ത​ല്‍​മ​ണ്ണ സ​ഹ​ക​ര​ണ വ​കു​പ്പ് ഓ​ഡി​റ്റ​റു​മാ​യ മു​ഹ​മ്മ​ദ് ജം​ഷീ​ര്‍ ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​റും പൊ​ന്നാ​നി സ്വ​ദേ​ശി​യും വെ​ളി​യ​ങ്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്കു​മാ​യ നി​ജു​മോ​ന്‍ സെ​ക്ക​ന്‍​ഡ് പോ​ളിം​ഗ്് ഓ​ഫീ​സ​റു​മാ​യി.
ചെ​റു​ക​ര സ്വ​ദേ​ശി​യും മ​ല​പ്പു​റം ഡി​ഡി​ഇ ഓ​ഫീ​സ് ക്ല​ര്‍​ക്കു​മാ​യ കെ. ​അ​ക്ബ​റ​ലി​യാ​യി​രു​ന്നു തേ​ഡ് പോ​ളിം​ഗ്്് ഓ​ഫീ​സ​ര്‍. ഇ​വ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണം, വാ​ഹ​നം, താ​മ​സം തു​ട​ങ്ങി എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി.

ഇ​ത്ത​ര​ത്തി​ല്‍ ജി​ല്ല​യി​ല്‍ ര​ണ്ടു പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് അം​ഗ​പ​രി​മി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​യ​ന്ത്രി​ച്ച​ത്.

മ​ല​പ്പു​റം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ മ​ഞ്ചേ​രി ഗ​വ​ണ്‍​മെന്‍റ് ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ 103-ാം ന​മ്പ​ര്‍ പോ​ളിം​ഗ്്് സ്റ്റേ​ഷ​നാ​ണ് അം​ഗ​പ​രി​മി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​യ​ന്ത്രി​ച്ച മ​റ്റൊ​രു ബൂ​ത്ത്.