തൊ​ഴി​ലാ​ളി താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ
Friday, October 7, 2022 10:23 PM IST
മ​ഞ്ചേ​രി: തൊ​ഴി​ലാ​ളി​യെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന്ത​പു​രം പാ​റ​ശാ​ല പ​ര​ശു​വ​യ്ക്കി​ൽ തൈ​പ്ലാ​ങ്ക​ല വ​ട​ക്കേ പു​ത്ത​ൻ​വീ​ട്ടി​ൽ മ​ൽ​ഹി​യ​യു​ടെ മ​ക​ൻ ശോ​ഭ​കു​മാ​ർ (52) ആ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ങ്ങ​ളി​ൽ ടൈ​ൽ പ​തി​ക്കു​ന്ന ജോ​ലി​ക്കാ​ര​നാ​ണ്. പെ​രു​ന്പ​ട​പ്പ് മു​ള​മു​ക്കി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​നും നാ​ട്ടു​കാ​ര​നു​മാ​യ അ​ജി​ത് കു​മാ​റി​നൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പെ​രു​ന്പ​ട​പ്പ് എ​സ്ഐ കെ.​കെ.​ശ്രീ​നി ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. മാ​താ​വ്: സു​ന്ദ​ര​ഭാ​യ്, ഭാ​ര്യ: മേ​രി നേ​സം, മ​ക​ൻ: അ​ശ്വി​ൻ കു​മാ​ർ. സ​ഹോ​ദ​ര​ൻ: മ​ണി.