ട്രിമ-2025 മാനേജ്മെന്റ് കണ്വൻഷൻ 30ന് തുടങ്ങും
1577128
Saturday, July 19, 2025 6:30 AM IST
തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ്് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്രിമ -2025 വാർഷിക മാനേജ്മെന്റ്കണ്വൻഷൻ 30, 31 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഹോട്ടൽ ഒ ബൈ താമരയിലാണു കണ്വൻഷൻ നടക്കുന്നത്.
അത്യാധുനിക സാങ്കേതികവിദ്യകളും സുസ്ഥിര രീതികളും ഉപയോഗിച്ച് സംസ്ഥാനത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി കേരളത്തിന്റെ വളർച്ച വർധിപ്പിക്കുന്നതിലാണ് കണ്‍വൻഷനിലെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടിഎംഎ പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ പറഞ്ഞു.ചെയർമാൻ ഡോ. എം. അയ്യപ്പൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ ഗോപിനാഥ്, കോ-ചെയർ പി.സി. ഹരികേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കണ്‍വൻഷന്റെ ഓണ്‍ലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.