തേനീച്ച കുത്തി ചികിത്സയിലാരുന്ന തൊഴിലാളി മരിച്ചു
1460804
Sunday, October 13, 2024 11:42 PM IST
നെടുമങ്ങാട്: തേനീച്ച കുത്തി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. അരുവിക്കര മുളയറ കരിക്കത്ത് വീട്ടിൽ സുശീല (62) ആണ് മെഡിക്കൽ കോശജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച അരുവിക്കര പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽ തൊഴിലുറപ്പ് സ്ഥലത്തു കാടുവെട്ടുന്നതിനിടയിൽ തേനീച്ചക്കൂട് ഇളകി 20ലേറെ തൊഴിലാളികളെ കുത്തേൽക്കുകയായിരുന്നു. ഇതിൽ 10 പേർ മെഡിക്കൽ കോളജിലും ബാക്കിയുള്ളവർ വെള്ളനാട് ആശുപത്രിയിലുമാണ് ചികിത്സ തേടിയിരുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയാണ് സുശീല മരിച്ചത്.
മെഡിക്കൽ കോളജിലും വെള്ളനാട് സർക്കാർ ആശുപതിയിലും ചികിത്സയിലായിരുന്ന 20 തൊഴിലാളികളും ചികിത്സ കഴിഞ്ഞു വീടുകളിലെത്തി. ഗുരുതരമായി ചികിത്സയിലുള്ള രഘുവതി ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.