ബനഡിക്ട് മാർ ഗ്രിയോറിയോസിന്റെ ഓർമപ്പെരുന്നാൾ: ശാന്തിയാത്ര നടത്തി
1460518
Friday, October 11, 2024 6:20 AM IST
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ രണ്ടാമത്തെ ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിയോറിയോസിന്റെ 30-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു നടന്ന ശാന്തിയാത്ര നാലാഞ്ചിറ മാർ ഈവാനിയോസ് ചാപ്പൽ ദേവാലയത്തിൽ നിന്നും ആരംഭിച്ച് പട്ടം സെന്റ് മേരീസ് ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദൈവാലയത്തിൽ എത്തിചേർന്നു. ബിഷപ്പുമാർ, കോർഎപ്പിസ്കോപ്പമാർ, വികാരി ജനറാൾമാർ, വൈദികർ, സിസ്റ്റർ മാർ, വിശ്വാസികൾ വൈദിക വിദ്യാർഥികൾ ഉൾപ്പെടെ 1000 പേരോളം പങ്കെടുത്തു.
പെരുന്നാൾ കുർബാനയ്ക്ക് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ. യൂഹന്നോൻ മാർ തിയോഡോഷ്യസ്, മാർത്താണ്ഡം രൂപതാധ്യക്ഷൻ ഡോ. വിൻസന്റ് മാർ പൗലോസ്, ഡോ. സാമുവേൽ മാർ ഐറേനിയോസ്, ഡോ. മാത്യൂസ് മാർ പോളിക്കാർപ്പസ്, ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ, ഗീവർഗീസ് നെടിയത്ത് റമ്പാൻ, വികാരി ജനറാൾ തോമസ് കയ്യാലക്കൽ, ജില്ലാ വികാരി ഡോ. ജോർജ് തോമസ് കൊച്ചുവിളയിൽ,
ഡോ. ഇഗ്നീഷ്യസ് തങ്ങളത്തിൽ, ഡോ. ജോൺ കുറ്റിയിൽ എന്നിവർ നേതൃത്വം നൽകി. ഡോ. സാമുവേൽ മാർ ഐറേനിയോസ്, മാർ ഗ്രിഗോറിയോസിന്റെ ദർശനങ്ങളെക്കുറിച്ച് അനുസ്മരിച്ചു. മലങ്കര സഭയിലെ വിവിധ ഭദ്രാസങ്ങളിലെ വൈദികർ, സിസ്റ്റർമാർ, ഗ്രിഗോറിയോസ് പിതാവിന്റെ കുടുംബാംഗങ്ങൾ ഉൾപെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.