പോക്സോ കേസ്; പ്രതി പിടിയിൽ
1459992
Wednesday, October 9, 2024 8:05 AM IST
പൂവാർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോസ്കോ കേസിൽ അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം ചാവടി നെടിയകാല കാക്കതോട്ടം കോളനിയിൽ സൂരജ് (21) നെയാണ് കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.സൂരജ് നിരവധി വാഹന മോഷണ കേസിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു.
ജയിലിലായിരുന്ന പ്രതിയെ പെൺകുട്ടിയുടെ വീട്ടുക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജയിലിൽ നിന്നും കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.