ഇരുചക്ര വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
1571475
Monday, June 30, 2025 12:10 AM IST
നെടുമങ്ങാട് : റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്ര വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരണമടഞ്ഞു.കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടിൽ ശശി (68) ആണ് മരിച്ചത്. ഉറിയാക്കോട് സിഎസ്ഐ ചർച്ചിൽ പോയിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉറിയാക്കോട് മഹാത്മജി ഗ്രന്ഥശാലക്ക് സമീപം ഇന്നലെ രാവിലെ 11.30 ഓടെ ആണ് അപകടം നടന്നത് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഓമന. മക്കൾ: ഷാജി, ജോൺ.