അപകട ഭീഷണിയിൽ നെയ്യാർ ചാനൽ ബണ്ട് റോഡ്
1571307
Sunday, June 29, 2025 6:24 AM IST
കള്ളിക്കാട്: നെയ്യാർ ചാനൽ ബണ്ട് റോഡ് തകർന്ന് അപകട ഭീഷണിയിലായി. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ തുണ്ടുനട പെരുംകുളങ്ങര മരക്കുന്നം റോഡാണ് തകർച്ചയുടെ വക്കിലായത്. കള്ളിക്കാട്ടു നിന്നും നെയ്യാർഡാം ചുറ്റാതെ പോകാൻ കഴിയുന്ന പ്രധാന റോഡാണിത്. റോഡ് ചെന്നു ചേരുന്നത് നെയ്യാർഡാം - തുറന്നജയിൽ റോഡിലാണ്. അതാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.
റോഡിന്റെ മിക്ക ഭാഗവും വർഷങ്ങളായി തകർന്നു കിടക്കുകയാണ്. മഴ കൂടി വന്നതോടെ തകർച്ച പൂർണ്ണമായി. ഇപ്പോൾ വാഹനഗതാഗതവും ഏതാണ്ട് നിലച്ചമട്ടാണ്. പഞ്ചായത്തു വക റോഡാണിത്. ഇതിനു നെയ്യാർ ഇറിഗേഷൻ പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കാറുമുണ്ട്. ഡാം നിർമ്മാണത്തിന് പിന്നാലെയാണ് നാട്ടുകാരുടെ യാത്രാസൗകര്യത്തിന് റോഡും പാലും അവർ തന്നെ നിർമിച്ചത്.
പിന്നീട് റോഡിന്റെ അവകാശം പഞ്ചായത്തിന് ഏൽപ്പിച്ച് അവർ മുങ്ങി. അതോടെ റോഡിന്റെ അവസ്ഥ ദയനീയമായി. പല തവണ നാട്ടുകാർ റോഡിന്റെ ആവശ്യത്തിനായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഒരു നടപടിയുമില്ല.