പാറശാല സെന്റ് പീറ്റേഴ്സ് ദേവാലയ തിരുനാളിനു കൊടിയേറി
1571319
Sunday, June 29, 2025 6:37 AM IST
പാറശാല: സെന്റ് പീറ്റേഴ്സ് ഫെറോന ദേവാലയ ഇടവകയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെ തിരുനാള്‍ മഹോത്സവത്തിന് കൊടികയറി.
വികാരി ഫാ.ജോസഫ് സേവ്യര്‍ തിരുനാള്‍ കൊടിയേറ്റി. റവ. മോണ്‍ റൂഫസ് പയസ്ലിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
റവ.ഫാ. പി.ഒ.വിശാന്ത് വചന പ്രഘോഷണം നടത്തി. കൗണ്‍സില്‍ സെക്രട്ടറി ടി.ഡൊമനിക്, വൈസ് പ്രസിഡന്റ് ഷിബു, ട്രഷറര്‍ ദേവരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുനാള്‍ മഹത്സവം ജൂലൈ ആറിനു സമാപനമാകും.