കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട കെ​എ​സ് എ​ഫ്ഇയു​ടെ ഈ​വ​നിം​ഗ് ശാ​ഖ​യി​ൽ നി​ന്നും ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി വ്യാ​ജ ഒ​പ്പി​ട്ട് ചി​ട്ടി തു​ക കൈ​ക്കലാ​ക്കി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കാ​ട്ടാ​ക്ക​ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര സ്വ​ദേ​ശി​യൂം കെ​എ​സ്എ​ഫ്ഇ ക​ള​ക്്ഷ​ൻ ഏ​ജ​ന്‍റുമാ​യ അ​ഭി​ജി​ത് (30) ആ​ണ് പി​ടി​യി​ലാ​യ​ത്.

2024 ജൂ​ലൈ 15 തീ​യ​തി​യി​ലാ ണ് അ​ഭി​ജി​ത്ത്, സാം ​രാ​ജ്, ചി​ട്ടി അം​ഗ​മാ​യ ശ​ര​ണ്യ ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.​ ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ക​ള്ളി​ക്കാ​ട് ബ്രാ​ഞ്ചി​ൽ ചി​ട്ടാ​ള​നു​മാ​യ വി​ഷ്ണു എ​ന്ന​യാ​ളു​ടെ ചി​ട്ടി ത​വ​ണ തു​ക അ​ട​ച്ചു ന​ൽ​കാമെ​ന്നു പ​റ​ഞ്ഞു പാ​സ്ബു​ക്കും ത​വ​ണ തു​ക​യും ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത്ത് കൈ​ക്ക​ലാ​ക്കി.

ശേ​ഷം കാ​ട്ടാ​ക്ക​ട ശാ​ഖ​യി​ൽ ശ​ര​ണ്യ ജ​യ​നു ജാ​മ്യം നി​ൽ​ക്കു​ന്ന​ത് വി​ഷ്ണു​വാ​ണെ​ന്നു ധ​രി​പ്പി​ച്ചു സാം ​രാ​ജി​നെ വ​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ശ​ര​ണ്യ ജ​യനു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ച്ച ചി​ട്ടി​ക്ക് ജാ​മ്യ​ത്തി​ന് ഒ​പ്പി​ട്ട് പ​ണം കൈ​ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ക്ക​ട ഈ​വ​നിം​ഗ് ശാ​ഖ ബ്രാ​ഞ്ച് മാ​നേ​ജ​ർ രാ​ഹു​ൽ ര​വീ​ന്ദ്ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റ് ന​ട​ന്ന​ത്. 2,65,112 രൂ​പ​യാ​ണ് ചി​ട്ടി തു​ക. പ്ര​തി​യെ കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.