വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
1571092
Sunday, June 29, 2025 2:14 AM IST
നെടുമങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിയിരുന്നയാൾ മരിച്ചു. പാലൈകോണം സുജ ഭവനിൽ ജെ.ബാബു (മണിയൻ–72) ആണ് മരിച്ചത്.
കഴിഞ്ഞ 18ന് വൈകുന്നേരം പാലൈകോണം ജംഗ്ഷനിൽ റോഡ് വക്കിൽ നിൽക്കുകയായിരുന്ന ബാബുവിനെ മിനിലോറി ഇടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭാര്യ: മണിയമ്മ. മക്കൾ: ഉഷ, സുജ.