എംഎസ്എംഇ സംരംഭകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു
1571316
Sunday, June 29, 2025 6:37 AM IST
തിരുവനന്തപുരം: ബിസിനസ്, ഫിനാന്‍ഷ്യല്‍, കോസ്റ്റ് മാനേജ്മെന്റ് വിഷയത്തില്‍ എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ക്കായി "പ്രോഫിറ്റ് മാസ്റ്ററി: കോസ്റ്റ് ടു പ്രോഫിറ്റ്' എന്ന പേരിൽ തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ ശിൽപശാല സംഘടിപ്പിച്ചു.
കേരള സ്റ്റേറ്റ് വിമന്‍സ് ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ വി.എസ്. ശരത് , ഐസിഎംഎഐ വൈസ് പ്രസിഡന്റ് ശ്രീനിവാസ പ്രസാദ്,
എംഎസ്എം ഇ ആൻഡ് സ്റ്റാര്‍ട്ടപ്പ് പ്രമോഷന് ബോര്‍ഡ് ചെയര്മാന് സുരേഷ് ആര്. ഗുഞ്ചലി, ഐസിഎംഎഐ തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്മാന് പ്രണവ് ജയന് എന്നിവര്‍ പങ്കെടുത്തു.