പുതുക്കുറിച്ചി ഫെറോന അൽമായ സംഗമം സംഘടിപ്പിച്ചു
1571665
Monday, June 30, 2025 6:39 AM IST
തിരുവനന്തപുരം: ലത്തീൻ അതിരൂപത പുതുക്കുറിച്ചി ഫെറോന സംഘടിപ്പിച്ച അല്മായ സംഗമം അതിരൂപതാ വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര ഉദ്ഘാടനം ചെയ്തു.
"ഒന്നായി നമുക്ക് ഉണരാം ഉയർത്താം - തദ്ദേശ സ്വയ ഭരണ തെരഞ്ഞെടുപ്പ് സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തെപ്പറ്റി റവ. ഡോ. മൈക്കിൾ തോമസ് ക്ലാസ് നയിച്ചു. സുമം രതീഷ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ റവ. ഫാ. ബീഡ് മനോജ് മുഖ്യപ്രഭാഷണം നടത്തി.
ഫാ. ബിനു അലക്സ് അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. കോസ്മസ്, ഫാ. അലോഷ്യസ്, നിക്സൻ ലോപ്പസ്, എഫ്.എം ക്രിസ്റ്റിൽ, രാജു തോമസ്, ജോളി പത്രോസ് എന്നിവർ പ്രസംഗിച്ചു. തണൽ മംഗല്യസഹായ പദ്ധതിയുടെ ഉദ്ഘാടനം പരിപാടിയോടനുബന്ധിച്ചു നടന്നു.