നെ​ടു​മ​ങ്ങാ​ട്: ഉ​ഴ​മ​ല​ക്ക​ൽ പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വേ​സ്റ്റ്ബി​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യുന്ന പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ല​ളി​ത അ​യ്യ​പ്പ​ൻ​കു​ഴി അ​ങ്ക​ണ​വാ​ടി​ക്ക് വേ​സ്റ്റ്ബി​ന്നു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.​

വാ​ർ​ഡ് മെ​മ്പ​ർ മ​ഞ്ജു, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ന​ൽ​കു​മാ​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ പ​ഞ്ചാ​യ​ത്തി​ലാ​കെ 56 സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് വേ​സ്റ്റ് ബി​നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.