നിരവധി കേസുകളില്‍ പ്രതിയായ കരാട്ടെ ജോണി പിടിയില്‍
1571311
Sunday, June 29, 2025 6:24 AM IST
നെയ്യാറ്റിന്‍കര: പോലീസിനെ ആക്രമിച്ചതുള്‍പ്പെടെ 25 ഓളം കേസുകളില്‍ പ്രതിയായ കരാട്ടേ ജോണിയെ അറസ്റ്റ് ചെയ്തു. ജോണിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വിദേശനിര്‍മിത മദ്യം, ചാരായം, ബിയര്‍, വൈന്‍ എന്നിവയും കണ്ടെടുത്തു.
പൂവാര്‍ എരിക്കലുവിള സ്വദേശിയായ ജോണി (45) യുടെ കരിങ്കുളം പൊന്നുനട തെക്കേക്കര വീട്ടിലാണ് കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറണ്ട് പ്രകാരം പോലീസ് റെയ്ഡ് നടത്തിയത്. വ്യാജ പാസ്പോര്‍ട്ട് ചമച്ചതിനും കലാപം ഉണ്ടാക്കിയതിനുമടക്കം നിരവധി കേസുകള്‍ ജോണിയുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ജോണിക്ക് നാല് ആഡംബര വീടുകളുണ്ടെന്നും ഇവയ്ക്കെല്ലാം മതിലുകളുണ്ടെന്നും എക്സൈസിനോ പോലീസിനോ പെട്ടെന്ന് എത്താനാവാത്ത വിധത്തില്‍ റിമോട്ട് സംവിധാനം വീടുകളിലുണ്ടെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു.