നവരാത്രി വിഗ്രഹങ്ങള്‍ ഇന്ന് നെയ്യാറ്റിന്‍കരയില്‍
1458343
Wednesday, October 2, 2024 6:36 AM IST
നെയ്യാറ്റിന്‍കര : അനന്തപുരിയിലെ നവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും എഴുന്നള്ളുന്ന സരസ്വതി ദേവിയും പരിവാരങ്ങളും ഇന്ന് വൈകുന്നേരത്തോടെ നെയ്യാറ്റിന്കരയിലെത്തിച്ചേരും.
കൃഷ്ണപുരം ഗ്രാമം ജംഗ്ഷനില്‍ നഗരസഭയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. പത്മനാഭപുരം കൊട്ടാരവളപ്പിലെ തേവാരക്കെട്ടിലെ സരസ്വതിദേവി, വേളിമലയിലെ കുമാരസ്വാമി, ശുചീന്ദ്രത്തെ മുന്നൂറ്റിനങ്ക എന്നീ ദേവവിഗ്രഹങ്ങളാണ് ഘോഷയാത്രയായി തിരുവനന്തപുരത്തേയ്ക്ക് എഴുന്നള്ളുന്നത്.
കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ സൂക്ഷിച്ചിരിക്കുന്ന ഉടവാള് നവരാത്രി വിഗ്രഹ ഘോഷയാത്രയില്‍ അകന്പടി സേവിക്കുന്നുണ്ട്.
ഇന്ന് രാവിലെ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വിഗ്രഹങ്ങള്‍ക്ക് വിപുലമായ വരവേല്‍പ്പ് നല്‍കുന്നുണ്ട്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്ന് വിശ്രമിക്കുന്ന വിഗ്രഹങ്ങള്‍ നാളെ രാവിലെ എഴുന്നള്ളത്ത് തുടരും.