മൃഗശാലയില്‍നിന്ന് ഹനുമാന് കുരങ്ങുകള്‍ ചാടി രക്ഷപ്പെട്ടു
1458013
Tuesday, October 1, 2024 6:18 AM IST
തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും മൂന്ന് ഹനുമാന് കുരങ്ങുകള്‍ പുറത്ത് ചാടി. മൂന്ന് പെണ് ഹനുമാന് കുരങ്ങുകളാണ് ഇന്നലെ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയത്. ഇന്നലെ രാവിലെ ഏഴിനാണ് കുരങ്ങുകള്‍ ചാടിയതായി മൃഗശാല അധികൃതര്‍ അറിയുന്നത്.
കൂടിനു സമീപമുള്ള മുളയുടെ കമ്പ് വഴിയാണ് ഹനുമാന് കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയതെന്നാണ് നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തുറന്ന കൂടിന്റെ സമീപത്തെ രണ്ടു മരങ്ങളിലായി മൂന്നു കുരങ്ങുകളെ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ചാടിപ്പോയ ഹനുമാന് കുരങ്ങും ഇപ്പോള്‍ ചാടിപ്പോയ കുരങ്ങുകളുടെ കൂട്ടത്തില്‍ ഉണ്ട്. കുരങ്ങുകളെ തിരികെ കൂട്ടില്‍ എത്തിക്കാനുള്ള ശ്രമം അധികൃതര്‍ തുടരുകയാണ്. ആകെ നാലു ഹനുമാന് കുരങ്ങുകളാണ് കൂട്ടില്‍ ഉണ്ടായിരുന്നത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍നിന്ന് എത്തിച്ച ഒരു കുരങ്ങും ഹരിയാനയിലെ റോത്തക്ക് മൃഗശാലയില്‍ നിന്ന് എത്തിച്ച രണ്ടു കുരങ്ങുകളുമാണ് കൂടു ചാടിയിരിക്കുന്നത്. ഇവര്‍ ഇരിക്കുന്ന മരത്തിനു താഴെ ഭക്ഷണം വച്ച് വല വിരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചാടിപ്പോയ ഹനുമാന് കുരങ്ങ് അടച്ചിട്ട കൂട്ടില്‍നിന്നു തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിന് ഇടയിലാണ് ചാടിപ്പോയത്. അന്നു നഗരം മുഴുവന്‍ കറങ്ങിനടന്ന കുരങ്ങിനെ ഇരുപതിനാലാം ദിവസമാണ് പാളയം ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രത്തില്‍നിന്ന് പിടികൂടിയത്.