വെള്ളറടയില്‍ കാട്ടുപന്നി ആക്രമണം : രണ്ടുപേർക്കു പരിക്കേറ്റു, കടകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നശിപ്പിച്ചു
1453316
Saturday, September 14, 2024 6:37 AM IST
വെള്ളറട: വെള്ളറട ജംഗ്ഷനില്‍ കാട്ടുപന്നിയുടെ ആക്രമണം. വിരണ്ടോടിയ പന്നികളുടെ ആക്രമണത്തില്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. വെള്ളറട ടൗണിലാണ് കാട്ടുപന്നികൾ ആക്രമണം നടത്തിയത്.
ജംഗ്ഷന് സമീപത്തെ മൊബൈല്‍ കട ഉടമയ്ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു. വഴിയാത്രക്കാരനായ കിളിയൂർ സ്വദേശിക്കും പരിക്കേറ്റു. കാട്ടുപന്നി ആക്രമണം ഉണ്ടായതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഭീതിപരന്നു.
സമീപത്തെ അക്വാറിയത്തില്‍ കയറിയ കാട്ടുപന്നികള്‍ നിരവധി ടാങ്കുകളും രണ്ടു വലിയ കണ്ണാടി അലമാരകളും കസേരകളും തകര്‍ത്തു. കാനയ്ക്കോട് ഭാഗത്ത് നിന്നുമാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ വെള്ളറട ജംഗ്ഷനില്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂട്ടത്തോടെ എത്തിയ കാട്ടുപന്നികള്‍ ജംഗ്ഷനിൽ റോഡുമുറിച്ച് കടക്കുന്നതിനിടെ വാഹനങ്ങളുടെ ശബ്ദം കേട്ട് ചിതറി ഓടുകയായിരുന്നു.
തുടര്‍ന്ന് സമീപത്തെ കടകളില്‍ കയറിയതോടെയാണ് കാട്ടുപന്നികള്‍ അക്രമാസക്തരായത്. സംഭവത്തിനു ശേക്ഷം വനംവകുപ്പ് ഇദ്യോഗസ്തര് സ്ഥലം സന്ദര്‍ശിച്ചു. നാശനഷ്ടം സംഭവവിച്ചവര്ക്ക് സര്‍ക്കാര്‍ അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന് പഞ്ചായത്ത് അംഗം മംഗള്‍ദാസ് ആവശ്യപ്പെട്ടു.