നേമം: പ്രതിസന്ധി നേരിടുന്ന കൈത്തറി മേഖലയെപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ ചർച്ച ചെയ്ത് അവയിൽ സാധ്യമായവ നടപ്പാക്കുമെന്നു മന്ത്രി പി. രാജീവ്. പള്ളിച്ചലിൽ കൈത്തറി ദിനാഘോഷത്തിന്റെ ഉദ്ഘാടനവും മികച്ച കൈത്തറി സംഘങ്ങൾക്കുള്ള അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പള്ളിച്ചൽ സൗപർണിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി.കെ. ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വ്യാവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എം.എം. ബഷീർ, പാറക്കുഴി സുരേന്ദ്രൻ, ജി. സുബോധൻ, പള്ളിച്ചൽ വിജയൻ, ഡി. ബാഹുലേയൻ, വിവിധ തദ്ദേശഭരണ പ്രതിനിധികൾ, ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.