കാ​റ്റി​ലും മ​ഴ​യി​ലും പെ​രു​ങ്ക​ട​വി​ള​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Saturday, June 15, 2024 6:22 AM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. പാ​ല്‍​ക്കു​ള​ങ്ങ​ര വാ​ര്‍​ഡി​ല്‍ ചി​റ​വി​ള വ​ട​ക്കേ​ക്ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ യേ​ശു​ദാ​സി​ന്‍റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു​വീ​ണു.

ആ​ല​ത്തൂ​ര്‍ സു​ധീ​ഷി​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള കാ​ലി​ത്തൊ​ഴു​ത്തി​ന്‍റെ പു​റ​ത്ത് മ​രം ഒ​ടി​ഞ്ഞു​വീ​ണു. അ​പ​ക​ട​ത്തി​ൽ പ​ശു​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റ​താ​യി ഉ​ട​മ പ​റ​ഞ്ഞു. തൊ​ഴു​ത്ത് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് പ​ല​യി​ട​ത്തും കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ഇ​ത്ര അ​ധി​കം ന​ഷ്ട​മു​ണ്ടാ​കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.