അ​ഗ്നി​ര​ക്ഷാ​സേ​ന സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Sunday, May 26, 2024 5:32 AM IST
നെ​ടു​മ​ങ്ങാ​ട് : ചാ​ങ്ങ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വേ​ന​ൽ കൂ​ട്ടം പ​രി​പാ​ടി​യി​ൽ അ​ഗ്നി സു​ര​ക്ഷ​യെ​യും പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ പ​റ്റി​യും കു​ട്ടി​ക​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി. വേ​ന​ൽ​ക്കാ​ല ക്യാ​മ്പി​ൽ കു​ട്ടി​ക​ൾ​ക്കാ​യ് വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ എ​സ്.​ഇ.​പി​ങ്കു സ്വാ​ഗ​തം പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ എം.​മ​നു , ജി.​ആ​ർ.​അ​നൂ​പ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ളും മ​റ്റും ഒ​ഴു​വാ​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​വും അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കു​ന്ന വി​ധ​വും ക്ലാ​സി​ൽ അ​വ​ത​രി​പ്പി​ച്ചു. മ​റ്റു ജീ​വ​ന​ക്കാ​രാ​യ സ​തീ​ശ​ൻ, വി​നോ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.