കൊറ്റംപള്ളിയിൽ ടിപ്പർ ഉടമയെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ
1417179
Thursday, April 18, 2024 6:31 AM IST
കാട്ടാക്കട: കാട്ടാക്കട കൊറ്റംപള്ളിയിൽ ടിപ്പർ ഉടമയെ വെട്ടികൊലപ്പെടുത്താൻ ശ്രമം നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. മാറനല്ലൂർ കൂവളശേരി നവോദയ ലെയിൻ വിലാസത്തിൽ കൂവളശേരി നെടുംമ്പാറ പൂവൻവിള റോഡരികത്ത് വീട്ടിൽ ടൂൾ കുട്ടൻ എന്ന മിഥുൻനായർ (26), ഊരൂട്ടമ്പലം വെള്ളൂർക്കോണം അജിതാ ഭവനിൽ ബ്രഹ്മദത്തൻ (26 ) എന്നിവരെയാണ് കാട്ടാക്കട പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കൊറ്റംപള്ളി കിഴമച്ചൽ സ്വദേശി മണികണ്ഠൻ എന്ന ഉത്തമനെ പ്രതി കളായ രണ്ടുപേരും ചേർന്ന് കൊറ്റംപള്ളി ജംഗ്ഷനിൽവച്ച് വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിൽ വെട്ടേറ്റ ഉത്തമൻ സംഭവസ്ഥലത്ത് കുഴഞ്ഞുവീഴുകയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്്തിരുന്നു.
പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. ടിപ്പർ ലോറി ഉടമയാണ് ഉത്തമൻ. ലോറിയുടെ ഡ്രൈവറാണ് മിഥുൻ. തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ട വൈരാഗ്യത്തിലാണു മിഥുനും സുഹൃത്തും കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. കാട്ടാക്കട തോടതി റിമാൻഡ്് ചെയ്തു.