തെരഞ്ഞെടുപ്പ്: ജീവനക്കാർക്ക് നാളെ പരിശീലനം നൽകും
1417177
Thursday, April 18, 2024 6:31 AM IST
തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പ് ജോലികൾക്കായി തിരുവനന്തപുരം ജില്ലയിൽ നിയോഗിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥർക്ക് 15 മുതൽ 18 വരെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ രണ്ടാംഘട്ട പരിശീലനം നൽകിവന്നി രുന്നു.
ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത ജീവനക്കാർക്ക് നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പരിശീലന പരിപാടി അതത് കേന്ദ്രങ്ങളിൽ നടത്തും.
അന്നേദിവസം പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിലെ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.