ഗാ​ന്ധി​മ​തി ബാ​ല​ന്‍ അ​നു​സ്മ​ര​ണം ഇ​ന്ന്
Saturday, April 13, 2024 6:23 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്ന ഗാ​ന്ധി​മ​തി ബാ​ല​ൻ അ​നു​സ്മ​ര​ണം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ട്രി​വാ​ൻ​ഡ്രം ക്ല​ബി​ലാ​ണ് അ​നു​സ്മ​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടേ​യും ട്രി​വാ​ന്‍​ഡ്രം ഫി​ലിം ഫ്ര​ട്ടേ​ണി​റ്റി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ ച​ല​ച്ചി​ത്ര, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​കർ പ​ങ്കെ​ടു​ക്കും.