ശാന്തിഗിരിയിലെ ഗുരുസ്ഥാനീയ ഗുരുശിഷ്യ പാരസ്പര്യത്തിന്റെ ഉത്തമോദാഹരണം: മന്ത്രി
1394723
Thursday, February 22, 2024 5:52 AM IST
പോത്തന്‍കോട്: ഗുരുശിഷ്യബന്ധത്തിന്റെ ഉത്തമോദാഹരണമാണ് ശാന്തിഗിരിയിലെ ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിയെന്ന് മന്ത്രി ജി. ആര്. അനില്‍ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ചു നടന്ന വിളംബരം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മന്ത്രി കടന്നപ്പളളി രാമചന്ദ്രന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശാന്തിഗിരിയുടെ ശാന്തി സന്ദേശം വര്‍ത്തമാനകാലത്തിന്റെ സമാധാനത്തിനു വേണ്ടി പ്രയോജനപ്പെടുത്തണമെന്നും മനഃസമാധാനത്തിന്റെ പുണ്യതീര്‍ഥം നുകരുവാന്‍ കഴിയുന്ന അനിര്‍വചനീയമായ സാഹചര്യമാണ് ആശ്രമത്തിലുള്ളതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എ.എം. ആരിഫ് എംപി, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ, സ്വാമി നിര്‍മ്മോഹാത്മ, സ്വാമി അഭയാനന്ദ, സ്വാമി നവനന്മ, സ്വാമി ഗുരുനന്ദ്, എംഎല്‍എമാരായ ഡി.കെ. മുരളി, ചാണ്ടി ഉമ്മന്‍,
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. ആര്. അനില്‍കുമാര്‍, മുന്‍ എംപി പീതാംബരക്കുറുപ്പ്, സിപിഎം കോലിയക്കോട് ഏരിയ സെക്രട്ടറി ഇ.എ. സലീം, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം കെ. സജീവ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍, കെ. ഷോഫി, ആശ്രമത്തിന്റെ സാംസ്കാരിക വിഭാഗം പ്രതിനിധികളായ എസ്.പി. ജയകുമാര്‍, എസ്. രാജ് കുമാര്‍, അജിത കെ.നായര്‍, ജി. ഗുരുപ്രിയൻ, ആർ. ശാന്തിപ്രിയ എന്നിവര്‍ പങ്കെടുത്തു.
ഇന്ന് രാവിലെ അഞ്ചിന് താമരപർണ്ണശാലയിൽ പ്രത്യേക പുഷ്പാഞ്ജലി നടക്കും. രാവിലെ 10.30 ന് പൊതുസമ്മേളനം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. അടൂര്‍ പ്രകാശ് എംപി അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര വിദ്യാഭ്യാസ ഭാഷാവകുപ്പ് മന്ത്രി ദീപക് വസന്ത് കേസര്‍ക്കര്‍ മുഖ്യാതിഥിയാകും. മലങ്കര സഭ തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പ്പസ് പങ്കെടുക്കും.