ഉപതെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ പ്രത്യേക അനുമതി
1394456
Wednesday, February 21, 2024 5:35 AM IST
തിരുവനന്തപുരം: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോർപറേഷനിലെ വെള്ളാർ, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള, പഴയകുന്നുമ്മൽ പഞ്ചായത്തിലെ അടയമണ്‍ വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ,
പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കന്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് നിർദേശം.
ജീവനക്കാരൻ വാർഡിലെ വോട്ടർ ആണെന്നു തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിനു ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾ പ്രത്യേക അനുമതി നൽകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.