ബിആർസി ഭിന്നശേഷി മാസാചരണം
1375088
Saturday, December 2, 2023 12:03 AM IST
നെടുമങ്ങാട് : ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം നെടുമങ്ങാട് ബിആർസിയുടെ ആഭിമുഖ്യത്തിൽ 31 വരെ നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾ നടക്കും.
ജിഎച്ച്എസ് കരിപ്പൂര് സ്കൂളിലെ വിദ്യാർഥിയായ ശിവദേവിന്റെ വീട്ടിൽ നിന്ന് ആരംഭിച്ച ദീപശിഖാറാലി മുൻസിപ്പൽ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു. മുൻ സ്പോർട്സ് താരം അതുൽ പ്രദീപ് ദീപശിഖ ഏറ്റുവാങ്ങി. വാർഡ് മെമ്പർ സിന്ധു കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികൾ, വിദ്യാർഥികൾ, സ്പോർട്സ് താരങ്ങൾ, ഭിന്നശേഷി വിദ്യാർഥികൾ, ബിആർസി പ്രവർത്തകർ എന്നിവർ ദീപശിഖയെ അനുഗമിച്ചു.