തിരുവാതിരകളി മത്സരം 24 മുതൽ
1374598
Thursday, November 30, 2023 1:58 AM IST
വെഞ്ഞാറമൂട്: ജീവകല " വരിക വാർതിങ്കളേ " എന്ന ശീർഷകത്തിൽ കഴിഞ്ഞ എട്ട് വർഷമായി നടത്തി വരുന്ന സംസ്ഥാനതല പാരമ്പര്യ തിരുവാതിരകളി മത്സരം ഡിസം 24 വൈകിട്ട് ആറു മണി മുതൽ വെഞ്ഞാറമൂട്ടിൽ നടക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ക്യാഷ് പ്രൈസ് മത്സരമാണിത്. 50000, 25000, 10000 യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്നവർ കളിച്ച വീഡിയോ jeevak alavjd @ gmail.com -എന്ന ഇ മെയിലിൽ ൽ അയച്ചു കൊടുക്കണം. സമിതിയുടെ പേര് ടീം ലീഡറുടെ മേൽ വിലാസം ഫോൺ നമ്പർ എന്നിവയും നൽകണം. വിവരങ്ങൾക്ക് 99465 55041, 9400551881 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.