നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
1339817
Monday, October 2, 2023 12:01 AM IST
പേരൂർക്കട: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളെ ഗുണ്ടാ നിയമ പ്രകാരം തുമ്പ പോലീസ് പിടികൂടി. പള്ളിത്തുറ നെഹ്റു ജംഗ്ഷൻ സ്വദേശി പരുന്ത് സാജൻ എന്നറിയപ്പെടുന്ന സാജൻ (28) ആണ് അറസ്റ്റിലായത്.
തുമ്പ, ബാലരാമപുരം, വിഴിഞ്ഞം എന്നീ സ്റ്റേഷനുകൾ ഇയാൾക്കെതിരേ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടായതോടെയാണ് പ്രതിക്കെതിരേ ഗുണ്ടാ നിയമം പ്രയോഗിക്കാൻ പോലീസ് തീരുമാനിച്ചത്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.