സിഐഎസ്സിഇ കേരള റീജിയണൽ അത്ലറ്റിക് മീറ്റിനു തുടക്കം
1339586
Sunday, October 1, 2023 4:46 AM IST
കാര്യവട്ടം: സിഐഎസ്സിഇ കേരള റീജിയണൽ അത്ലറ്റിക് മീറ്റിന് കാര്യവട്ടം എൽഎൻസിപിഇ ഗ്രൗണ്ടിൽ തുടക്കമായി. ഇന്നലെയും ഇന്നുമായി നടക്കുന്ന മീറ്റിന് നാലാഞ്ചിറ സർവോദയ വിദ്യാലയം ആതിഥേയത്വം വഹിക്കുന്നു. തിരുവനന്തപുരം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ അനന്ദ് കുമാർ പതാക ഉയർത്തി മീറ്റ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ നാലു സോണുകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർഥികൾ മീറ്റിൽ പങ്കെടുക്കുന്നുണ്ട്. സിഐഎസ്സിഇ കേരള റീജിയണൽ ജോയിന്റ് പ്രിൻസിപ്പൽ കോ-ഓഡിനേറ്റർ ഫാ.സിൽവി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവോദയ വിദ്യാലയ പ്രിൻസിപ്പൽ ഡോ.ഷേർലി സ്റ്റുവർട്ട്, സർവോദയ വിദ്യാലയം ബർസാർ ഫാ.കോശി ചിറക്കരോട്ട്, സിഐഎസ്സിഇ കേരള റീജിയൺ സ്പോർട്സ് കോർഡിനേറ്റർ സതീഷ്പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.