ആർജെഡിയുമായി ലയനം: എൽജെഡി ജില്ലാ കൗൺസിലിനു സമ്മതം
1337624
Friday, September 22, 2023 11:24 PM IST
തിരുവനന്തപുരം: ഒക്ടോബർ 12ന് കോഴിക്കോട് നടക്കുന്ന ആർജെഡി-എൽജെഡി ലയന സമ്മേളനത്തോടുകൂടി രാജ്യത്ത് സോഷ്യലിസ്റ്റ് ഏകീകരണത്തിന് തുടക്കമാകുമെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി.
എൽജെഡി ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലയന നീക്കം ജില്ലാ കൗൺസിൽ ഐക്യകണ്ഠേന അംഗീകരിച്ചു. 30ന് മുമ്പായി മണ്ഡലം, പഞ്ചായത്ത് സമിതികൾ ചേരുവാനും യോഗത്തിൽ തീരുമാനമായി. ജില്ലാ പ്രസിഡന്റ് ഡോ.എൻ.എം. നായർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ ചാരു രവി, വി.സുരേന്ദ്രൻ പിള്ള എസ്. ചന്ദ്രകുമാർ, ഷബീർ മാറ്റപ്പള്ളി , റൂഫസ് ഡാനിയൽ, ബാലു കിരിയത്ത് , ജില്ലാ സെക്രട്ടറി സുനിൽ ഖാൻ , ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.