പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും
1337365
Friday, September 22, 2023 1:15 AM IST
തിരുവനന്തപുരം: പതിനാലുകാരിയായ പട്ടികജാതി വിദ്യാർഥിനിയെ പീഡിപ്പിക്കാനായി കടന്നു പിടിച്ച കേസിൽ പ്രതി കന്യാകുമാരി പേച്ചിപ്പാറ കടന്പനമൂട് കായൽ റോഡിൽ സുരേഷി (48) നെ അഞ്ചു വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചു.
പിഴത്തുക അടച്ചില്ലെങ്കിൽ നാലു മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ് ജി ആർ. രേഖ ഉത്തരവിൽ പറയുന്നു. 2019 സെപ്റ്റംബർ 26ന് ചാരുപാറ തൊട്ടിക്കലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റബർ വെട്ടുകാരനായ പ്രതി കുട്ടിയുടെ വീട്ടിൽ നിൽക്കുന്നതു പലരും കണ്ടിരുന്നു.
അങ്ങനെയാണ് കിളിമാനൂർ പോലീസ് പ്രതിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി.