ആർവൈഎഫിന്റെ ലോകകേരള തരികിട സഭ വേറിട്ടതായി
1301505
Saturday, June 10, 2023 12:07 AM IST
തിരുവനന്തപുരം: ലോക കേരള സഭ തുടങ്ങാനിരിക്കെ മുഖ്യമന്ത്രിയുടെ അപരനും, കോട്ടും സൂട്ടുമണിഞ്ഞ ധനാഢ്യരുമൊക്കെയായി സെക്രട്ടേറിയറ്റുനടയിൽ ലോക കേരള സഭയുടെ സമാന്തര രൂപം. ആർവൈഎഫിന്റെ നേതൃത്വത്തിൽ ലോക കേരള തരികിട സഭയാണ് സംഘടിപ്പിക്കപ്പെട്ടത്.
പ്രമുഖ ടെലിവിഷൻ താരങ്ങൾ അണിനിരന്ന അപരന്മാർ കാണികൾക്ക് കൗതുകമായി. പ്രതിഷേധ പരിപാടി ആർവൈഎഫ് അഖിലേന്ത്യ പ്രസിഡന്റ് ഷിബു കോരാണി ഉദ്ഘാടനം ചെയ്തു. പണമുള്ളവനെ അരികിലിരുത്തിയും പണമില്ലാത്തവനെ കടക്ക് പുറത്തെന്നും പറയുന്ന മുഖ്യമന്ത്രി ആരുടെ പക്ഷമാണെന്ന് സിപിഎം ദേശീയ നേതൃത്വം വ്യക്തമാക്കണമെന്നും ബംഗാളിലെ സ്ഥിതിയിലേക്ക് കേരളത്തിലെ എൽഡിഎഫ് സർക്കാർ നീങ്ങുകയാണെന്നും ഷിബു കോരാണി ആരോപിച്ചു.
അർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അധ്യക്ഷത വഹിച്ചു. പുലത്തറ നൗഷാദ്, യു.എസ്. ബോബി, എം.ആർ. മഹേഷ്, സുനി മഞ്ഞമല, ഡേവിഡ് സേവ്യർ, പ്രദീപ് കണ്ണനല്ലൂർ, ശ്യാം പള്ളിശേരിക്കൽ, ദീപ്തി ശ്രാവണം, ടിംസ്, മിനീഷ്യസ്, മുഹമ്മദ് അമീൻ, രാലു രാജ് തുടങ്ങിയവർ നേതൃത്വം നൽകി.