വിദ്യാർഥികൾ നൻമയുടെ എ പ്ലസുകൾ നേടണം : മാത്യൂസ് മാർ പോളീകാർപ്പസ്
1301500
Saturday, June 10, 2023 12:07 AM IST
തിരുവനന്തപുരം: വിദ്യാർഥികൾ നൻമയുടെ എ പ്ലസുകൾ നേടണമെന്ന് തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ മാത്യൂസ് മാർ പോളീകാർപ്പസ്. നാലാഞ്ചിറ സെന്റ്ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാർ ഈവാനിയോസ് വിദ്യാനഗറിലെ അഭിമാനാർഹമായ വിദ്യാലയമാണ് സെന്റ് ജോൺസ് സ്കൂളെന്നും വിദ്യാർഥികൾ നേടിയ ഉന്നത വിജയം പിൽക്കാല ജീവിതത്തിലും തുടരണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ബിജോ ഗീവർഗീസ്, പിടിഎ പ്രസിഡന്റ്പ്രഫ. ഡോ. ഗ്ലാഡ്സ്റ്റൺ രാജ്, മുൻ ഹെഡ്മിസ്ട്രസ് റാണി എം. അലക്സ് എന്നിവർ പ്രസംഗിച്ചു.