ഡിവൈഎഫ്ഐ സമരം അപഹാസ്യമെന്ന് കോണ്‍ഗ്രസ്
1300179
Sunday, June 4, 2023 11:53 PM IST
വെള്ളറട: അമ്പൂരി പഞ്ചായത്തില്‍ ലൈഫ് മിഷന് ഗുണഭോക്താക്കളില്‍ നിന്നും 2000 രൂപ പെര്‍മിറ്റ് ഫീസ് അടയ്ക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു എന്ന പേരില്‍ വ്യാജ വാര്‍ത്ത ഉണ്ടാക്കി സമരം നടത്തിയ ഡിവൈഎഫ് ഐ നടപടിക്കെതിരെ കോണ്‍ഗ്രസ്. പഞ്ചായത്ത് കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും കെട്ടിട നിര്‍മാണത്തിനുള്ള പ്ലാന്‍ പഞ്ചായത്തില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത.് ലൈഫ് മിഷന് ഗുണഭോക്താക്കള്‍ക്ക് 450 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ള വീട് നിര്‍മിക്കാനാണ് അനുമതിയുള്ളത്. ഇതിന്റെ പെര്‍മിറ്റ് ഫീസ് ആയി നല്‍കേണ്ട തുക കേവലം 300 രൂപ മാത്രമാണ്. അതിനെ പാര്‍വതീകരിച്ച് പഞ്ചായത്ത് കമ്മറ്റി 2000 രൂപ ഈടാക്കാന്‍ തീരുമാനിച്ചതായി വ്യാജപ്രചരണം നടത്തുകയും സമരം നടത്തുകയും ആണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചെയ്തത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു പറഞ്ഞു.