വനത്തിൽ കുടുങ്ങിയവരുടെ യാത്രാലക്ഷ്യത്തിൽ ദുരൂഹത
1282251
Wednesday, March 29, 2023 11:33 PM IST
വിതുര: വാഴുവാന്തോൾ വെള്ളച്ചാട്ടത്തിനു സമീപം വനത്തിൽ കുടുങ്ങിയവരുടെ യാത്രാലക്ഷ്യത്തെക്കുറിച്ച് ദുരൂഹത തുടരുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. ചൊവ്വാഴ്ച രാത്രിയിലാണ് വെള്ളച്ചാട്ടത്തിനു മുകളിൽ അകപ്പെട്ടവരെ പോലീസും ഫയർഫോഴ്സും രക്ഷപ്പെടുത്തിയത്.
തിരിച്ചറിയൽ കാർഡുകൾ ഉൾപ്പടെ പരിശോധിച്ചെങ്കിലും ഇവരെക്കുറിച്ചു വ്യക്തമായ ധാരണയില്ല. തിരുവനന്തപുരം കുന്നുകുഴി സ്വദേശികളായ സിന്ധു, മക്കൾ ദിൽഷാദ്, സൗമ്യ, സുഹൃത്ത് ഫെവിയോള എന്നിവരാണ് കൊടുംകാട്ടിൽ കുടുങ്ങിയത്.
വിതുരയിൽനിന്നും ഓട്ടോറിക്ഷയിലെത്തിയ സംഘം അഗസ്ത്യകൂടത്തിൽ പോകുകയാണെന്ന് കാണിത്തടം ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ ഇതിന് ഓൺലൈൻ പാസ് വേണമെന്ന് ചെക്ക്പോസ്റ്റ് ജീവനക്കാർ പറഞ്ഞതോടെ ഇവർ തിരികെ മടങ്ങി. ഓട്ടോവിട്ടശേഷം ബോണക്കാട് ബസിൽ കയറി ചെക്ക്പോസ്റ്റ് ജീവനക്കാരെ കബളിപ്പിച്ച് വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ ഇറങ്ങിയെന്നാണ് പോലീസിന്റെ നിഗമനം.
പരിചയമില്ലാത്ത സാഹചര്യത്തിൽ വനത്തിൽ ഒരുരാത്രിയാണ് ഇവർ ക്ക് കഴിയേണ്ടിവത്. വിവരം ലഭി ച്ച വിതുര എസ്ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കെ.എസ്. ഹരിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയും ഏറെ പണിപ്പെട്ടാണ് കുടുംബത്തെ രക്ഷപ്പെ ടുത്തിയത്. ഒൻപതു കിലോമീറ്റർ കാട്ടിലൂടെ നടന്നാണ് കുടും ബത്തെ തിരികെയെത്തിച്ചത്.
യാത്രാമധ്യേ വിവരങ്ങൾ തിരക്കിയെങ്കിലും പരസ്പര വിരുദ്ധമായാണ് ഇവർ സംസാരിച്ചത്. സിന്ധുവിന്റെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതോടെയാണ് ഇവർ തിരുവനന്തപുരം കുന്നുകുഴി സ്വദേശികളാണെന്നു വ്യ ക്തമായത്. യാത്രയെക്കുറിച്ചോ യാത്രാലക്ഷ്യത്തെക്കുറിച്ചോ ഇവർ വ്യക്തമാക്കിയില്ല. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.