മാലിന്യത്തിന്റെ പുനരുപയോഗ സാധ്യതകള്‍ പ്രചരിപ്പിക്കണം: മന്ത്രി എം.ബി. രാജേഷ്
1281948
Wednesday, March 29, 2023 12:18 AM IST
നേമം: മാലിന്യത്തിന്റെ പുനരുപയോഗമെന്ന ആശയത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നതിന് ശാസ് ത്രാവബോധമുള്ള വിദ്യാർഥികളും അധ്യാപകരും മുൻകൈയെടുക്കണമെന്ന് തദ്ദേശ സ്വയം ഭര ണ മന്ത്രി എം.ബി രാജേഷ്.
കാർഷിക സർവകാലാശാലയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളുടെ ഉദ്ഘാടനം വെള്ളായണി കാർഷിക കോളജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്കാരണത്തിനുള്ള വീഡിയോ മേക്കിംഗ് മത്സരത്തിലും എൻഎസ്എസ് യൂണിറ്റ് നടത്തിയ ക്വിസ് മത്സരത്തിലും വിജയികളായവർക്കുള്ള സമ്മാനവും മന്ത്രി വിതരണം ചെയ്തു.
കാർഷിക കോളജുകളിലെ അജൈവ ഖര മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശാശ്വത പരിഹാരമായി ആരംഭിച്ചതാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ. തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിലുള്ള ക്ലീൻ കേരളയാണ് എംസിഎഫ് കെട്ടിടം നിർമിക്കുന്നത്. വെള്ളായണി, വെള്ളാനിക്കര, പടന്നക്കാട് കാർഷിക കോളേജുകളിലാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയത്. സ്രോതസുകളിൽ തന്നെ വേർതിരിച്ച പ്ലാസ്റ്റിക,് പേപ്പർ, ഇ - മാലിന്യം എന്നിവ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കുകയും തുടർന്ന് ക്ലീൻ കേരള കമ്പനി സംസ്കരണത്തിനായി ശേഖരിക്കുകയും ചെയ്യും.
കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്ദുകൃഷ്ണ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീജിൻ, വെള്ളായണി കാർഷിക കോളജിലെ ഡീൻ ഡോ. റോയ് സ്റ്റീഫൻ, കാർഷിക സർവകലാശാല ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ ഡോ. എ. പ്രേമ, ക്ലീൻ കേരള കമ്പനി എംഡി ജി.കെ. സുരേഷ് കുമാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടി യിൽ പങ്കെടുത്തു.