വിഴിഞ്ഞം: പുതിയതുറ (കൊച്ചെടത്വ) വിശുദ്ധ ഗീവർഗീസ് സഹദായുടെ തീർഥാടനത്തോടനുബന്ധിച്ചുള്ള പന്തൽകാൽ നാട്ടു കർമം ഇടവക വികാരി ഫാ. സജു റോൾഡോൻ, സഹവികാരി ഫാ. ജോസ്മോൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
കൊച്ചെടത്വ തീർഥാടനം ഏപ്രിൽ 28ന് ആരംഭിച്ച് മേയ് ഏഴി നു സമാപിക്കും. കോവളം എംഎൽഎ അഡ്വ. എം. വിൻസന്റ്, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് ജനപ്രധിനിധികൾ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഏകോപന യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കിവരുന്നു. നോ ന്പുകാലത്ത് തമിഴ്നാട്ടിൽ നിന്നുൾപെടെ ധാരാളം തീർഥാടകർ എത്തിച്ചേരുന്നതിനാൽ അവർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനും വേണ്ട സൗഹര്യം ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി ഫാ. സജു റോൾഡൻ അറിയിച്ചു.