നെയ്യാറ്റിന്‍കര : കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ബജറ്റ് ടൂറിസം സെല്‍ ഏപ്രിലില്‍ വിവിധ യാത്രാപാക്കേജുകള്‍ സംഘടിപ്പിക്കുന്നു. ഒന്‍പതിനും പത്തിനുമായി സമ്മര്‍ ഇന്‍ വണ്ടര്‍ലാ പ്ലസ് മലക്കപ്പാറ ടൂര്‍ ക്രമീകരിച്ചിട്ടുണ്ട്. 3,700 രൂപയാണ് യാത്രാ നിരക്ക്. 12,13 തീയതികളിലാണ് വേളാങ്കണ്ണി തീര്‍ഥാടനം. വേളാങ്കണ്ണി, കാറ്റാടിമല, ഒരിയൂര്‍ എന്നിവ സന്ദര്‍ശിക്കാം. രണ്ടായിരം രൂപയാണ് യാത്രാനിരക്ക്. വാഗമണ്ണിന്റെ വശ്യത തേടി ദ്വിദിന വാഗമണ്‍ പാക്കേജ് 14 ന് ആരംഭിക്കും. വാഗമണ്‍ കാഴ്ചകള്‍ക്ക് പുറമേ ഓഫ് റോഡ് സവാരി, ഭക്ഷണം, താമസം, പരുന്തുംപാറ സന്ദര്‍ശനം ഉള്‍പ്പെടെ 2950 രൂപയാണ് നിരക്ക്. വേനലവധിയില്‍ കുട്ടനാട്ടിലേയ്ക്ക് സംഘടിപ്പിച്ചിരിക്കുന്ന ജലയാത്ര 23ന് നടക്കും. കുമരകം ഹൗസ് ബോട്ടിംഗ് ഉള്‍പ്പെടുന്ന പാക്കേജിന് 1400 രൂപയാണ് ബജറ്റ് ടൂറിസം സെല്‍ യാത്രാ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 98460 67232.