കാൻസർ ബോധവത്കരണ ക ്യാന്പും സെമിനാറും
1265228
Sunday, February 5, 2023 11:31 PM IST
പാറശാല: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായുള്ള കാൻസർ ബോധവത്കരണ സെമിനാറും മെഡിക്കല് ക്യാമ്പും മഞ്ചവിളാകം ആയുര്വേദ ഡിസ്പെന്സറിയില് കൊല്ലയില് പഞ്ചായത്ത് പ്രസിഡന്റ് എന്.എസ്. നവനീത് കുമാര് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എസ്. സന്ധ്യ, സിഡിഎസ് ചെയര്പേഴ്സണ് സുശീല, മഞ്ചവിളാകം പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് കെ. അംബിക,ഡോ. ആനന്ദ്, മുന് പഞ്ചായത്ത് പ്രസിഡന്റ് ജെ. രാജു, സിഡിഎസ് ലത തുടങ്ങിയവര് ക്യാന്പിലും സെമി നാറിലും പങ്കെടുത്തു.
പാലോട് മേള ഉദ്ഘാടനം നാളെ
പാലോട്: അറുപതാമത് പാലോട് മേള നാളെ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 16 വരെ നടക്കുന്ന മേളയിൽ ജൈവ കാർഷിക ഉത്പന്ന പ്രദർശന വിപണനം, കർഷകരുടെ കൃഷിമാതൃകകൾ പങ്കുവയ്ക്കൽ, മികച്ച ക്ഷീരകർഷക, കർഷകൻ, കൂടുതൽ പാലളന്ന കർഷകൻ എന്നിവർക്കുള്ള പുരസ്കാരം സമർപ്പണം എന്നി വയുണ്ടാകും. മന്ത്രി ജി.ആർ.അനിൽ കർഷക അവാർഡുകൾ വിതരണം ചെയ്യും. മേളയോടനുബന്ധിച്ച് കാൻസർ പരിശോധനാ ക്യാമ്പ് നടക്കും. 60 നിർധന രോഗികൾക്ക് ചികിത്സാസഹായം വിതരണം ചെയ്യും.
നൂറ്റൻപതോളം സ്റ്റാളുകൾ, മോട്ടോർ എക്സ്പോ, അമ്യൂസ്മെന്റ് പാർക്ക് എന്നിവയും മേളയിലുണ്ടാകും. ജി.എസ്.പ ്രദീപ് അവതരിപ്പിക്കുന്ന മെഗാ ക്വിസും സംഘടിപ്പിച്ചിട്ടുണ്ട്. സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.