വ്യക്തി വിരോധത്തിൽ കൊല; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
1263769
Tuesday, January 31, 2023 11:32 PM IST
തിരുവനന്തപുരം: വ്യക്തി വൈരാഗ്യത്താൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് അരുണ്‍ എന്ന യുവാവ് കൊല്ലപ്പട്ട കേസിൽ തൈക്കാട് രാജാജി നഗർ സ്വദേശി ഷൈജുവിനു ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചത്.
2010 ഒക്ടോബർ 15 നാണ് കേസിനാസ്പദമായ സംഭവം. ക്രിക്കറ്റ് കളിച്ചുകൊണ്ടുനിന്ന അരുണിനെ പ്രതി സഹോദരിയുടെ വീട്ടിൽനിന്നും കത്തി എടുത്തുകൊണ്ടുവന്നു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രക്തംവാർന്ന് അബോധാവസ്ഥയിൽ കിടന്ന അരുണിനെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.