സിൽവർ ഫൗണ്ടേഷൻ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു
1263442
Monday, January 30, 2023 11:39 PM IST
തിരുവനന്തപുരം: സില്‍വര്‍ ഫൗണ്ടേഷന്റേയും സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഗാന്ധിജിയും രാഷ്ട്രീയവും എന്ന വിഷയത്തില്‍ പ്രഭാഷണം നോവലിസ്റ്റും തിരക്കഥാകൃത്തുമായ എല്‍. ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തി.
ഔഷധം ഒഴിവാക്കി എങ്ങനെ സമഗ്രസൗഖ്യം നേടാമെന്ന വിഷയത്തില്‍ ജി. കൃഷ്ണന്കുട്ടിപ്രഭാഷണം നടത്തി. സില്‍വര്‍ ഫൗണ്ടേഷന് ചെയര്മാന് എന്‍. അനന്തകൃഷ്ണന്, പി. വിജയമ്മ, പി.പി. ചെല്ലപ്പന് എന്നിവരും പ്രസംഗിച്ചു.
ഫൗണ്ടേഷന് പ്രസിഡന്റ് എസ്. ഹനീഫാ റാവുത്തര്‍ അധ്യക്ഷത വഹിച്ചു. പി. ചന്ദ്രസേനന് സ്വാഗതവും എന്‍. സോമശേഖരന്‍ നായര്‍ നന്ദിയും പറഞ്ഞു.