കോവളം പോലീസ്സ്റ്റേഷൻ പരിധിയിനി കാമറക്കണ്ണുകളുടെ സുരക്ഷാ വലയത്തിൽ
1262241
Wednesday, January 25, 2023 11:35 PM IST
വിഴിഞ്ഞം: കോവളം പോലീസ് സ്റ്റേഷൻ പരിധി അത്യാധുനിക കാമറക്കണ്ണുകളുടെ സുരക്ഷാ വലയത്തിലായി. ബീച്ചും പരിസര പ്രദേശങ്ങളും വീക്ഷിക്കുന്ന അറുപതോളം കാമറകൾക്കുപരിടൂറിസം മേഖലയുടെ സുരക്ഷയ്ക്കായി ടൂറിസം വകുപ്പ് സ്ഥാപിച്ച അത്യാധുനിക കാമറക്കണ്ണുകളാണ് സ്ഥാപിച്ചത്.
അന്തർദേശീയ ടൂറിസം കേന്ദ്രമായ കോളത്ത് സാമൂഹ്യ വിരുദ്ധ ശല്യം വർധിച്ചതോടെയാണ് കാമറകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്. ഇതിനായി പത്ത് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ(എഎൻപിആർ ) കാമറകളാണ് സ്ഥാപിച്ചത്. കോവളം സിഐ എസ്.ബിജോയ് , മുൻ ഇൻഫർമേഷൻ ഓഫീസർ പ്രേം ഫാസ്, എൻജിനിയർ രാജേഷ്, ജനമൈത്രി എസ്ഐ ബിജു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കോവളം ബൈപാസിലെ വെള്ളാർ ജംഗ്ഷൻ, സർവീസ് റോഡുകൾ, കോവളം ജംഗ്ഷൻ, ബീച്ച് റോഡ്, ആഴാകുളം ജംഗ്ഷൻ, തിയറ്റർ ജംഗ്ഷൻ എന്നിവിടങ്ങളെല്ലാം നിരീക്ഷണ വലയത്തിലായി. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിച്ച് കണക്ട് ചെയ്തിരിക്കുന്ന എല്ലാ കാമറകളിലെയും ദൃശ്യങ്ങൾ കോവളം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഓയുടെ ഓഫീസ് റൂമിലെ പാനൽ ഡിസ്പ്ലേയിൽ കാണാം.