ബിജെപി രാപ്പകല്‍ സമരം ആരംഭിച്ചു
1261946
Tuesday, January 24, 2023 11:50 PM IST
നെയ്യാറ്റിൻകര : തവരവിള വാര്‍ഡിലെ വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും തട്ടിയെടുത്തെന്ന ആരോപണ വിധേയനായ സിപിഎം കൗണ്‍സിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച രാപ്പകൽ സമരം ജില്ലാ പസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ഓഫീസിനു മുന്നില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആര്. രാജേഷ് അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷിബുരാജ്ക്യഷ്ണ, അരംഗമുകൾ സന്തോഷ്, നേതാക്കളായ കൂട്ടപ്പന മഹേഷ്, മഞ്ചന്തല സുരേഷ്, അഡ്വ. രഞ്ജിത്ത് ചന്ദ്രൻ, അഡ്വ. പൂഴിക്കുന്ന് ശ്രീകുമാർ, ജി.ജെ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ സ്വപ്നജിത്ത്, വേണുഗോപാൽ, മരങ്ങാലി ബിനു, കല, സുമ എന്നിവര്‍ പങ്കെടുത്തു.