ഐഎപി ന്യൂറോളജി ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു
1261941
Tuesday, January 24, 2023 11:49 PM IST
മെഡിക്കൽ കോളജ്: ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ന്യൂറോളജി ചാപ്റ്റർ കേരളയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. പി. ബെന്നറ്റ് സൈലം (പ്രസിഡന്റ്), ഡോ. റോസ്മേരി ലോറൻസ് (സെക്രട്ടറി), ഡോ. റീന സത്യൻ (ട്രഷറർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഹോട്ടൽ സെൻട്രൽ റസിഡൻസിയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് മുഖ്യാതിഥിയായി. ന്യൂറോളജി ചാപ്റ്റർ ദേശീയ പ്രസിഡന്റ് ഡോ. വസന്ത കലാകാർ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിനോടൊപ്പം നടന്ന തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടിക്ക് മുൻ എസ്എടി പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് നേതൃത്വം നൽകി.