സാംബവ സൊസൈറ്റി ജില്ലാ സമ്മേളനം
1247078
Friday, December 9, 2022 12:29 AM IST
തിരുവനന്തപുരം : കേരള സാംബവ ഡവലപ്മെന്റ് സൊസൈറ്റി (കെഎസ്ഡിഎസ്) ജില്ലാ കമ്മിറ്റിയും കലാകുടുംബവും സംയുക്തമായി നടത്തിയ ജില്ലാ സമ്മേളനം ഇ.കെ. നായനാർ പാർക്കിൽ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വൈ. ലോറൻസ് ഉദ്ഘാടനം ചെയ്തു. നിർധന രോഗികൾക്ക് സൗജന്യ നിരക്കിൽ സർവീസ് നടത്തുന്നതിനായുള്ള ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. എഐസിസി മെന്പറും വേൾഡ് മലയാളി ഫൗണ്ടേഷൻ ചെയർപേഴ്സണുമായ തങ്കമണി ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ജെഎസ്ഡിഎസ് ജില്ലാ പ്രസിഡന്റ് ബി. ബോബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ബിജുദാസ് മണന്പൂർ, പി.സി. മാത്യു, പി.ടി. ഉണ്ണികൃഷ്ണൻ, ജെ.കെ. സതീഷ്, ജെ. സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.