നേമത്തിനു "കുരുക്കായി' കസ്റ്റഡി വാഹനങ്ങൾ
1244964
Friday, December 2, 2022 12:08 AM IST
നേമം : പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഗതാഗത തടസമുണ്ടാക്കി പൊതുവഴിയില്‍. പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുമാണ് യാത്രകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ കരമന- കളിയിക്കാവിള പാതയിലെ സ്റ്റേഷനു മുന്നിലെ റോഡില്‍ കൊണ്ടിട്ടിരിക്കുന്നത്.
പോലീസ് ക്വാര്‍ട്ടേഴ്സ് റോഡിലും ഇത് തന്നെയാണ് അവസ്ഥ. വീതി കുറഞ്ഞ പോലീസ് ക്വാര്‍ട്ടേഴ്സ് റോഡില്‍ പിടിച്ചെടുത്ത മണല്‍ ലോറി ഉള്‍പ്പടെയുള്ള വാഹനങ്ങളും വര്‍ഷങ്ങളായി റോഡില്‍ കിടക്കുകയാണ്. പഴയ സിഐ ഓഫീസ് ഇപ്പോള്‍ ജില്ലാ ഫോറന്‍സിക് വിഭാഗമായി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്ന സ്ഥലത്താണ് മാര്‍ഗതടസമായി ലോറി കിടക്കുന്നത്. പോലീസ് പിടികൂടുന്ന ടിപ്പര്‍ലോറികളും ജെസിബിയും ദേശീയപാതയില്‍ റോഡരികില്‍ കൊണ്ടിട്ടിരിക്കുന്നത് ഗതാഗത തടസമുണ്ടാക്കുന്നതായും അപകടഭീഷണി ഉയര്‍ത്തുന്നതായും പരാതിയുണ്ട്.
അടുത്തിടെ ഇവിടെ പലരും അപകടത്തില്‍പ്പെടുകയുണ്ടായി. സ്ഥിരം അപകടമേഖലയായ കരമനകളിയിക്കാവിള പാതയില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇടാന്‍ സ്ഥലമില്ലാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്.