നിംസ് കോളജ് ഓഫ് നഴ്സിംഗിൽ പ്രവേശനോത്സവം
1244959
Friday, December 2, 2022 12:06 AM IST
നെയ്യാറ്റിൻകര: നിംസ് കോളജ് ഓഫ് നഴ്സിംഗ് ബിഎസ്സി, എംഎസ്സി വിദ്യാഥികളുടെ പ്രവേശനോത്സവം കേരള ആരോഗ്യ സർവകലാശാല എത്തിക്സ് കമ്മിറ്റി ചെയർമാൻ ജസ്റ്റീസ് (റിട്ട.) എം.ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ വർഷത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരദാനവും അക്കാദമിക് കലണ്ടർ പ്രകാശനവും മുഖ്യാതിഥിയായ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ നിർവഹിച്ചു. നിംസ് കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജെ. ഡെയ്സി നൈറ്റിഗേയ്ൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സിസ്റ്റർ ജെസി ഗ്ലാഡിസ്, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു, അഡ്മിനിസ്ട്രേറ്റീവ് കോ- ഓർഡിനേറ്റർ ശിവ് കുമാർ രാജ്, വൈസ് പ്രിൻസിപ്പൽ പ്രഫ.ജോസഫൈൻ വിനിത, കൃഷ തുടങ്ങിയവർ സംബന്ധിച്ചു.